Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : I.M. Vijayan

ഐ.​എം. വി​ജ​യ​ന്‍റെ മ​ക​ൻ ആ​രോ​മ​ൽ വി​വാ​ഹി​ത​നാ​യി

തൃ​​​ശൂ​​​ർ: മു​​​ൻ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ ക്യാ​​​പ്റ്റ​​​ൻ ഐ.​​​എം. വി​​​ജ​​​യ​​​ന്‍റെ​​​യും രാ​​​ജി​​​യു​​​ടെ​​​യും മ​​​ക​​​ൻ ആ​​​രോ​​​മ​​​ൽ വി​​​ജ​​​യ​​​ൻ വി​​​വാ​​​ഹി​​​ത​​​നാ​​​യി. മു​​​ണ്ടൂ​​​ർ കൈ​​​പ്പ​​​റ​​​മ്പ് ഭാ​​​സു​​​രാ​​​ല​​​യം റോ​​​യ് ലി​​​വിം​​​ഗ്സ്റ്റ​​​ണ്‍ ഹെ​​​ബ​​​റി​​​ന്‍റെ​​​യും പ​​​ഞ്ച​​​മി​​​യു​​​ടെ​​​യും മ​​​ക​​​ൾ റോ​​​മി വി​​​ക്ടോ​​​റി​​​യ ഹെ​​​ബ​​​റാ​​​ണു വ​​​ധു.

തൃ​​​ശൂ​​​ർ തി​​​രു​​​വ​​​മ്പാ​​​ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലെ ന​​​ന്ദ​​​നം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഞായറാഴ്ച​​​യാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ഈ​​​സ്റ്റ് ബം​​​ഗാ​​​ൾ എ​​​ഫ്സി​​​യു​​​ടെ ഹെ​​​ഡ് ഫു​​​ട്ബാ​​​ൾ വീ​​​ഡി​​​യോ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് അ​​​ന​​​ലി​​​സ്റ്റാ​​​ണ് ആ​​​രോ​​​മ​​​ൽ.

ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ലെ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ് റോ​​​മി വി​​​ക്ടോ​​​റി​​​യ. കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ, ന​​​ട​​​ൻ​​​മാ​​​രാ​​​യ ദി​​​ലീ​​​പ്, വി​​​നാ​​​യ​​​ക​​​ൻ, സു​​​രേ​​​ഷ് കൃ​​​ഷ്ണ, ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ള​​​ർ​​​മാ​​​രാ​​​യി​​രു​​ന്ന കെ.​​​ടി. ചാ​​​ക്കോ, ഷ​​​റ​​​ഫ​​​ലി, അ​​​ല​​​ക്സ് എ​​​ബ്ര​​​ഹാം, ഷി​​​ൻ​​​ജി​​​ത്ത്, എ​​​ഡി​​​സ​​​ണ്‍, ആ​​​ൻ​​​സ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up